അമിത് ഷാ ഇന്ന് കേരളത്തില്‍; നാളെ നേതൃസംഗമം; രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം

രണ്ടുദിവസത്തെ സന്ദർശനത്തിന് കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് എത്തും.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനമാണ് പ്രദാനം ചടങ്ങ്. Bരാത്രി 10ന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
നാളെ രാവിലെ 11 നാണ് ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. കെ ജി മാരാരുടെ വെങ്കല പ്രതിമയും അനാഛാദനം ചെയ്യും.
പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും.
നേതൃത്വ സംഗമം വലിയ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്. മറ്റു ജില്ലകളിലെ നേതാക്കളും വെര്‍ച്വലായി സമ്മേളനത്തില്‍ പങ്കെടുക്കും.
ഇതിനുശേഷം കണ്ണൂർക്ക് പോകുന്ന അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും. രാത്രിയോടെ ഡൽഹിക്ക് മടങ്ങുകയും ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here