ബിജെപിയെ കൈപ്പിടിയിലാക്കി രാജീവ് ചന്ദ്രശേഖര്‍; വി മുരളീധരന്‍ പക്ഷത്തെ വെട്ടിനിരത്തി ഭാരവാഹി പട്ടിക; ശോഭക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ വി മുരളീധരനും കെ സുരേന്ദ്രനും കടുത്ത നിരാശ. ഇവരുടെ പക്ഷത്ത് നിന്നുള്ളവര്‍ ആരും ഭാരാവാഹികളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല. സംസ്ഥാന പ്രസിഡന്റ് രജീവ് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരാണ് ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ മുഴുവന്‍.
നാല് ജനറല്‍ സെക്രട്ടറിമാരെയാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ള എംടി രമേശ് ഇത്തവണയും സ്ഥാനം നിലനിര്‍ത്തി. ശോഭ സുരേന്ദ്രനേയും ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറുമായി അടുത്ത് നില്‍ക്കുന്ന എസ് സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാരായി.
പത്ത് വൈസ്പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. അതില്‍ ആര്‍ ശ്രീലേഖ ഐപിഎസ്, ഷോണ്‍ ജോര്‍ജ് എന്നിവരുടെ നിയമനം ഏറെ പ്രത്യേകതയുളളതാണ്. ഇ കൃഷ്ണദാസാണ് ട്രഷറര്‍. 10 സെക്രട്ടറിമാരും പട്ടികയിലുണ്ട്.
കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതോടെയാണ് വി മുരളീധരനേയും കെ സുരേന്ദ്രയും പൂര്‍ണ്ണമായും അവഗണിടച്ച് മുന്നോട്ട് പോകാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞത്. അതിനാല്‍ പുനസംഘടനയില്‍ കാര്യമായ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here