ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ബിജെപി; 14 കോടി അംഗങ്ങൾ; മോദിയെ പുകഴ്ത്തിയും RSSനെ പരാമർശിക്കാതെയും ജെപി നദ്ദ

14 കോടി അംഗങ്ങളുള്ള ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്ന് ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ. വിശാഖപട്ടണത്ത് നടന്ന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അംഗങ്ങളായ 14 കോടി ആളുകളിൽ രണ്ട് കോടി പേർ സജീവ പ്രവർത്തകരാണെന്നും 240 ലോക്‌സഭാ എംപിമാരും ഏകദേശം 1,500 എംഎൽഎമാരും സംഘടനക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ പറഞ്ഞു.

Also Read : ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ല; ആണെങ്കിൽ ഇത്ര വൈകുമോയെന്ന് മോഹൻ ഭാഗവത്

മാതൃസംഘടനയായ ആർ.എസ്.എസിനെ പരാമർശിക്കാതെ മോദിയെ പ്രശംസിച്ച നദ്ദയുടെ നടപടി വിവാദമായിട്ടുണ്ട്. ആർ.എസ്.എസ് നേതൃത്വവും ബി.ജെ.പിയുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളുടെ പ്രകടമായ തെളിവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞവർഷമാണ് ബിജെപി ഒരു സ്വതന്ത്ര സംഘടനയാണെന്നും ആർഎസ്എസിൽ നിന്നും സ്വതന്ത്രമായാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ നദ്ദ പറഞ്ഞത്.

പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ നദ്ദയുടെ കാലാവധി 2024 ജൂണിൽ അവസാനിച്ചതാണ്. ഒന്നര വർഷമായി പാർട്ടി പ്രസിഡന്റ് നദ്ദയുടെ പിൻഗാമിയെ കണ്ടെത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആർ.എസ്.എസിനും ബി.ജെ.പിക്കുമിടയിലെ പ്രശ്നങ്ങളാണ് പാർട്ടി പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. നദ്ദയുടെ പിൻഗാമിയായി എത്തുന്നത് മോദിയുടെ വിശ്വസ്‌തനായ സഞ്ജയ് ജോഷിയാണെന്ന റിപ്പോർട്ടുകളുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top