ബിജെപി വക്താവ് ഹൈക്കോടതി ജഡ്ജി; ലോക്‌സഭയില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍

ബിജെപി വക്താവായ അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബിജെപി നേതാവ് ആരതി സാഥെയെ
ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനാണ് ജൂലായ് 28-ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. ഈ വിഷയം ലോക്‌സഭയില്‍ അടക്കം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

എറണാകുളം എംപി ഹൈബി ഈഡന്‍ ലോക്സഭയില്‍ ഈ വിഷയം ഉന്നിച്ച് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിജെപി നേതാവിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെനാനണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍ക്കണരണത്തിന് നിയമനം കാരണമാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ച വ്യക്തിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കും എന്ന് കരുതാനാകില്ലെന്നും ആരോപിച്ചിട്ടുണ്ട്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് ആവശ്യം.

സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബിജെപി നേതാവായതു കൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ അറിയാതെ ഇത്തരം ഒരു ശുപാര്‍ശ കൊളീജിയത്തില്‍ നിന്നും എത്തില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മഹാരാഷ്ട്രയിലും ആരതി സാഥെയുടെ നിയമനം വലിയ രാഷ്ട്രീ വിഷയമായി ഉയര്‍ന്നിട്ടുണ്ട്. ജഡ്ജി നിയമനത്തിനുള്ള എച്ച്ആര്‍ വിഭാഗമാണോ ബിജെപി എന്ന ചോദ്യമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top