കാമുകിയെ കൂട്ട് പിടിച്ച് ഭാര്യയെ കൊന്ന് ബിജെപി നേതാവ്; രക്ഷപെടാൻ മെനഞ്ഞത് മോഷണ കഥ

കാമുകിയുമായി ഒരുമിച്ചു ജീവിക്കാൻ ഭാര്യ തടസ്സമാകുമെന്ന് കണ്ട് ഭാര്യയെ കൊലപ്പെടുത്തി ബിജെപി നേതാവ് രോഹിത് സെയ്നി. രോഹിത് സെയ്നി, കാമുകി റിതു എന്നിവർ പൊലീസ് പിടിയിലായി. ഓഗസ്റ്റ് 10നാണ് രോഹിത് സെയ്നിയുടെ ഭാര്യ സഞ്ജുവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ ഭാര്യയെ കള്ളൻ കൊന്നതാണെന്നാണ് രോഹിത് സെയ്നി പോലീസിനോട് പറഞ്ഞത്. വീട്ടിൽ നിന്നും കളവു നടത്തിയവർ പണമുൾപ്പടെ മോഷ്ട്ടിച്ചുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

Also Read : ആരിഫ് ഖാൻ ഉപരാഷ്ട്രപതിയാകുമോ? ബിജെപിയുടെ ഇഷ്ടക്കാർ ആരൊക്കെ

മോഷണ സംഘത്തിനായി പോലീസ് നടത്തിയ തിരച്ചിലിലും സമീപപ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രോഹിത് നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് പോലീസ് കണ്ടെത്തി. പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ കാമുകിയുടെ താല്‍പര്യപ്രകാരമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് രോഹിത് സമ്മതിക്കുകയായിരുന്നു.

Also Read : തല അടിച്ചു പൊളിക്കുന്ന സംഘപരിവാറിനെ കെട്ടിപിടിക്കുന്ന ഇരട്ടത്താപ്പ്; ആര്‍എസ്എസ് വേദിയില്‍ പാല രൂപതയിലെ വൈദികന്‍; മുറുമുറുപ്പില്‍ വിശ്വാസികള്‍

വർഷങ്ങളായി രോഹിതും റിതുവും പ്രണയത്തിലാണ്. വിവാഹമോചനത്തിന് ശ്രമിച്ചാല്‍ ഇവരുടെ പ്രണയം പുറംലോകമറിയുമെന്നും സഞ്ജുവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഭയപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപ്പെടുത്താനുള്ള തീരുമാനാം എടുത്തത്. അറസ്റ്റിലായ ഇരുവരെയും കൂടുതൽ വിവരങ്ങൾക്കായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top