വനിതാ വാര്‍ഡില്‍ പുരുഷ സ്ഥാനാര്‍ത്ഥി; വലിയ പിഴവില്‍ നാണംകെട്ട് ബിജെപി

വനിതാ വാര്‍ഡില്‍ ബജെപി സ്ഥാനാര്‍ത്ഥിയായി പുരുഷന്‍. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനായ കോളയാടാണ് പുരുഷന്‍ പത്രിക നല്‍കിയത്. കെ. അനീഷാണ് മത്സരിക്കാന്‍ പത്രിക നല്‍കിയത്. ഇവിടെ വനിതാ സ്ഥാനാര്‍ത്ഥികളാരും പത്രിക നല്‍കിയതുമില്ല. ഈ ഡിവിഷന്‍ കൂടാതെ ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു.
വനിതാ സംവരണ വാര്‍ഡിലെ ്‌നീഷിന്റെ പത്രിക വരണാധികാരി തള്ളിയത്. രണ്ട് ഡിവിഷനില്‍ പത്രിക നല്‍കിയതിനാല്‍ ജനറല്‍ ഡിവിഷനിലെ പത്രികയും തള്ളെിപ്പോയി. സൂക്ഷ്മപരിശോധനയിലാണ് ജനറല്‍ വാര്‍ഡിലെ പത്രിക തള്ളിയത്. രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കുന്നത് അനുവദനീയം അല്ലാത്തതിനാലാണ് രണ്ടാമത്തെ പത്രികയും തള്ളിയത്.
ഇതോടെ രണ്ട് ഡിവിഷനുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാതെയായി. ഇതോടെ വലിയ നാണക്കേടിലേക്ക് ബിജെപി വീഴുകയും ചെയ്തു. പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒന്നായതാണ് പിഴവിന് കാരണം എന്നാണ് ബിജെപിയുടെ ന്യായീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here