മണ്ഡലത്തിൽ വെള്ളമെത്തി, മുടി മുറിച്ച് എംഎൽഎ; 4 വർഷത്തെ കാത്തിരിപ്പിന് അവസാനം

മുംബൈയിലെ ഘാട്‌കോപ്പർ വെസ്റ്റ് മണ്ഡലത്തിലെ തീരാശാപമായിരുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായതോടെ, നാല് വർഷമായി വളർത്തിയ മുടി മുറിച്ച് ബിജെപി എംഎൽഎ രാം കദം. തന്റെ മണ്ഡലത്തിലെ ജലപ്രശ്നം പരിഹരിക്കാതെ ബാർബർ ഷോപ്പിൽ കയറില്ലെന്ന് നാല് വർഷം മുൻപാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്.
മണ്ഡലത്തിലെ കുടിവെള്ള വിതരണത്തിനായി പുതിയ ടാങ്കുകളുടെ നിർമ്മാണവും പൈപ്പ് ലൈൻ ജോലികളും ആരംഭിച്ചതോടെയാണ് അദ്ദേഹം തന്റെ പ്രതിജ്ഞ പൂർത്തിയാക്കിയത്. രണ്ട് കോടി ലിറ്ററിലധികം ശേഷിയുള്ള കൂറ്റൻ ജലസംഭരണികളുടെ നിർമ്മാണവും ഭാണ്ഡുപ്പിൽ നിന്നുള്ള പൈപ്പ് ലൈൻ കണക്ഷനും മണ്ഡലത്തിൽ ആരംഭിച്ചു കഴിഞ്ഞു.
അഞ്ച് വർഷം മുൻപാണ് മലയോര മേഖലകളിൽ എങ്ങനെ വെള്ളമെത്തിക്കാം എന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് രാം കദം പറയുന്നു. രണ്ട് കോടി ലിറ്ററിലധികം വെള്ളം ഉൾക്കൊള്ളുന്ന ടാങ്കുകൾ ഇവിടെ വരുന്നത് വലിയ സന്തോഷം നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഈ ജലവിതരണ മാതൃക രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടപ്പിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here