‘വയറ്റിൽ ഭക്ഷണമില്ല, പക്ഷെ മുടിയിൽ മുല്ലപ്പൂവുണ്ട്’; കർണാടക സർക്കാരിനെ പരിഹസിച്ച് ബിജെപി

വിഐപി യാത്രയ്ക്കായി ഹെലികോപ്റ്ററും സ്വകാര്യ ജെറ്റും വാങ്ങാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം വലിയ വിവാദത്തിനാണ് വഴിവച്ചത്. വികസനത്തിന് പണമില്ലാത്തപ്പോൾ കോൺഗ്രസ് സർക്കാർ ആഡംബരത്തിന് പണം ചെലവഴിക്കുകയാണ്. ‘വയറ്റിൽ ഭക്ഷണമില്ല, പക്ഷേ മുടിയിൽ മുല്ലപ്പൂവുണ്ട്’ എന്ന പഴഞ്ചൊല്ലാണ് ഓർമ്മവരുന്നതെന്ന് ബിജെപി നേതാവ് വിജയേന്ദ്ര യെഡിയൂരപ്പ പറഞ്ഞു
വിഐപി യാത്രയ്ക്കായി ഹെലികോപ്റ്ററുകളും സ്വകാര്യ ജെറ്റുകളും വാടകയ്‌ക്കാണ് എടുക്കുന്നത്, എന്നാൽ ഇപ്പോൾ വിമാനം വാങ്ങാൻ തീരുമാനിച്ചു. അതിനുള്ള ടെൻഡറുകൾ വിളിക്കും. അതിനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി തന്നെയും ഏതാനും മന്ത്രിമാരെയും ഏൽപ്പിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും കൃത്യസമയത്ത് നൽകുന്നില്ല, അടിയന്തരാവസ്ഥകളിൽ രോഗികളിലേക്ക് കൃത്യസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ലഭിക്കുന്നില്ല, സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ പോലും നൽകുന്നില്ല. ഇത്രയും പരിതാപകരമായ ഒരു സാമ്പത്തിക അവസ്ഥയിൽ, 5 സീറ്റർ ഹെലികോപ്റ്ററും 13 സീറ്റർ ജെറ്റും വാങ്ങാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനം തികച്ചും വിരോധാഭാസമാണ് വിജയേന്ദ്ര യെഡിയൂരപ്പ പറഞ്ഞു.
അധികാരത്തിൽ എത്തിയ ശേഷം, കോൺഗ്രസ് സർക്കാർ അതിരുകടന്ന പരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാന ഖജനാവ് കാലിയാക്കി. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ആഡംബരങൾ കാണിക്കുന്നത്. അവശ്യവസ്തുക്കളുടെ വിലയും ഉയർത്തുകയാണ്. പൊതുസേവനത്തിനായാണ് ജനങ്ങൾ അധികാരം നൽയതെന്ന് കോൺഗ്രസ് ഓർക്കുന്നില്ല. ജനങ്ങളുടെ സങ്കടങ്ങളും പരാതികളും കേട്ട് അത് നടപ്പാക്കുകയാണ് ആദ്യം വേണ്ടത്. അടിയന്തര വികസന പദ്ധതികളും ഏറ്റെടുത്ത് നടപ്പാക്കണം. ചെലവ് ലാഭിക്കാനുള്ള വ്യാജേന ഹെലികോപ്റ്ററുകളും ജെറ്റുകളും വാങ്ങുന്നതിൽ നിന്ന് പിന്മാറണമെന്നും വിജയേന്ദ്ര യെഡിയൂരപ്പ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here