ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം; ആവശ്യവുമായി ബിജെപി എംപി

രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നഗരത്തിന്റെ പുരാതന ചരിത്രവും സംസ്‌കാരവും വീണ്ടെടുക്കുന്നതിനും പാണ്ഡവരുമായി ബന്ധപ്പെട്ട മഹത്തായ പാരമ്പര്യം ഓർമ്മിപ്പിക്കുന്നതിനുമാണ് പേര് മാറ്റം ആവശ്യമെന്ന് കത്തിൽ പറയുന്നു.

ഡൽഹിയുടെ പേര് മാറ്റുന്നതിന് പുറമെ, ഖണ്ഡേവാൽ മറ്റ് ചില പ്രധാന സ്ഥാപനങ്ങളുടെ പേരും മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ ഇതിന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്നാക്കണം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇതിന് ഇന്ദ്രപ്രസ്ഥ വിമാനത്താവളം എന്ന് പേര് നൽകണം. ഡൽഹിയിലെ ഏതെങ്കിലും പ്രധാന സ്ഥലത്ത് പാണ്ഡവരുടെ വലിയ പ്രതിമ സ്ഥാപിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.ഡൽഹിയെ ഇന്ദ്രപ്രസ്ഥം എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി സാംസ്‌കാരിക മന്ത്രി കപിൽ മിശ്രയ്ക്കാണ് വിഎച്ച്പി കത്തെഴുതിയത്.

Also Read : കുംഭമേളക്കെത്തിച്ച് ഭാര്യയെ കൊന്നു!! ഡൽഹി ദമ്പതികൾക്കിടെ ആ രാത്രി നടന്നതിൻ്റെ ചുരുളഴിക്കാൻ പ്രയാഗ് രാജ് പോലീസ്

പേരുകൾ ഒരു രാജ്യത്തിന്റെ അവബോധത്തെയാണ് പ്രതിഫലിക്കുന്നതെന്ന് വിഎച്ച്പി ചൂണ്ടികാട്ടി. ഡൽഹി എന്ന് പറയുമ്പോൾ ഏകദേശം 2,000 വർഷത്തെ ചരിത്രം മാത്രമേ ഓർമ്മയിൽ വരുന്നുള്ളൂ. എന്നാൽ ‘ഇന്ദ്രപ്രസ്ഥം’ എന്ന് പറയുമ്പോൾ 5,000 വർഷം പഴക്കമുള്ള മഹത്തായ ചരിത്രവുമായി ബന്ധപ്പെടുന്നു. മുസ്ലീം അധിനിവേശക്കാരുടെ സ്മാരകങ്ങൾ നിലനിൽക്കുന്നിടത്തെല്ലാം പാണ്ഡവ കാലഘട്ടത്തിലെ ഹിന്ദു വീരന്മാർ, ഋഷിമാർ, സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് വി.എച്ച്.പി. ആവശ്യപ്പെട്ടിട്ടുണ്ട്. പാണ്ഡവ ഭരണകാലത്ത് ഡൽഹി ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന ചരിത്രപരമായ വാദമുയർത്തിയാണ് പേര് മാറ്റത്തിനുള്ള ഈ ആവശ്യം ഉയർന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top