ബിജെപി ഇനി എൻജെപി ആകുമോ!! മോദി സർക്കാർ പോലൊന്ന് വേണം നേപ്പാളിൽ… ആഗ്രഹം പറഞ്ഞ് ‘ജെൻ സി’കൾ

സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ കത്തിക്കയറിയ പ്രക്ഷോഭം വിജയം കണ്ടതിനു പിന്നാലെ പുതിയ ആവശ്യവുമായി ജെൻ-സികൾ. നരേന്ദ്ര മോദിയെ പോലൊരു ഭരണാധികാരി വേണമെന്നാണ് ഇവരുടെ ആവശ്യം. മോദിയുടേത് പോലുള്ള ഒരു സർക്കാർ രാജ്യം ഭരിക്കണമെന്നും അവർ ആഗ്രഹം പ്രകടിപ്പിക്കുന്നു. അത് രാജ്യത്തിന്റെ വളർച്ചക്ക് ഗുണകരമാകുമെന്നും അവർ പറയുന്നു.
Also Read : മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും; ആവശ്യം ‘ജെന്‍ സി’കളുടേത്
രാജിവച്ച് ഓടിയ പ്രധാനമന്ത്രിക്ക് പകരമായി ആര് വരണമെന്ന് പ്രക്ഷോഭ ഭൂമിയിലെ റിപ്പോർട്ടിങിനിടെ എൻഡിടിവിയുടെ ചോദ്യത്തിനാണ് ചിലർ ഈ മറുപടി നൽകിയത്. നിലവിലെ രാഷ്ട്രിയസ്ഥിതി പ്രകാരം മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി ആയേക്കും. ജെന്‍ സികള്‍ ബുധനാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സുശീല പങ്കെടുത്തിരുന്നു. കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here