മോദിയുടെ പിറന്നാൾ പള്ളിയിൽ ആഘോഷിക്കാനൊരുങ്ങി BJP; അക്കളി വേണ്ടെന്ന് പള്ളി വികാരി

മോദിയുടെ 75-ാം ജൻമദിനം തൊടുപുഴ മുതലക്കോടം പള്ളിയിൽ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റർ. ന്യൂനപക്ഷ മോർച്ച ഇടുക്കി നോർത്ത് ജില്ലാ അധ്യക്ഷൻ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തിൽ ആഘോഷം നടക്കുമെന്നായിരുന്നു പോസ്റ്റർ. സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ കുർബാനയും കേക്ക് മുറിക്കലും ഉണ്ടാകുമെന്നും പോസ്റ്ററിലുണ്ട്. സംഭവം വിവാദമായതോടെ വിശ്വാസികളുൾപ്പെടെയുള്ളവർ പള്ളി ഭാരവാഹികളെ ബന്ധപ്പെട്ടിരുന്നു. പോസ്റ്റർ നിഷേധിച്ച് ഇടവക വികാരി രംഗത്തെത്തി. പള്ളിക്ക് രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലെന്നും പോസ്റ്റർ അടിച്ചത് ഇടവക അറിയാതെയാണെന്നും വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ വ്യക്തമാക്കി.

Also Read : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 75-ാം പിറന്നാൾ; സോഷ്യൽ മീഡിയയിൽ ആശംസകൾ ഒഴുകുന്നു..

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക കുർബാനയ്ക്ക് ബിജെപിയുടെ ന്യൂനപക്ഷ മോർച്ചാനേതാക്കൾ സമീപിച്ചിരുന്നു. പിന്നാലെ രസീതി കൈപ്പറ്റുകയും ചെയ്തു. എന്നാൽ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്താൻ അനുമതി നൽകിയിരുന്നില്ലെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചിരുന്നു. ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റർ അടിച്ചത് ശരിയായില്ലെന്നും ഇടവക വിമർശനമുന്നയിച്ചു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ കൂദാശകളെയോ ദേവാലത്തെയോ പള്ളി പരിസരങ്ങളെയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവുന്നതല്ലെന്നും പ്രസ്‌താവനയിൽ പറയുന്നു. പള്ളിയിൽ കുർബാന നടത്താൻ പണം അടച്ചിരുന്നെന്നും, പോസ്റ്റർ അടിച്ചപ്പോൾ വീഴ്ച പറ്റിയതാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top