രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു; 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികൻ
 August 29, 2025 10:23 PM

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍ അന്തരിച്ചു. 92 വയസായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. സംസ്‌കാരം പിന്നീട് നടക്കും.
1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം.കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായാണ് 1986ല്‍ വിരമിച്ചത്. 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ്. വിശിഷ്ടസേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടി. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		