തരൂരിന്റെ ലേഖനം വടിയാക്കി ബിജെപി; അടി രാഹുൽ ഗാന്ധിക്ക്

അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം കോൺഗ്രസിനെതിരെയുള്ള ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ലേഖനത്തിന്റെ ചുവട് പിടിച്ചുകൊണ്ട് നെഹ്റു കുടുംബത്തെ കടന്നാക്രമിക്കുകയാണ് ബിജെപി നേതാക്കൾ. തരൂരിൻ്റെ ലേഖനം രാഹുൽ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശമാണെന്നാണ് ബിജെപി വക്താവ് ആർ പി സിംഗ് പറഞ്ഞു. മോദിയുടെ ജനാധിപത്യത്തെ തരൂർ പുകഴ്ത്തിയത് അതുകൊണ്ടാണ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പൂർണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും പാർട്ടിയെന്നും ആർപി സിംഗ് ചൂണ്ടിക്കാട്ടി.

തരൂരിന്റെ ലേഖനം പരമാവധി ആളുകളിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂരിന്റെ മോദി സ്തുതികൾക്ക് ബിജെപി സർക്കിളുകൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നൽകുന്നുണ്ട്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ കോൺഗ്രസ് വലിയ പ്രതിരോധം തീർക്കുമ്പോൾ സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ അതിനെ തകർക്കാനുള്ള ശ്രമങ്ങളാണ് തരൂർ നടത്തുന്നത് എന്നുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.

കോൺഗ്രസിന്റെ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായ ശശി തരൂരിനെതിരെ ദേശീയ നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്ന് ആകാംക്ഷയിലാണ് പാർട്ടി പ്രവർത്തകർ. അതേ സമയം തരൂരിന്റെ പുതിയ ലേഖനത്തെയും അവ​ഗണിക്കാനാണ് എഐസിസി തീരുമാനം. അച്ചടക്ക നടപടികളാന്നും സ്വീകരിക്കില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top