വീണ്ടും ‘ലൗ ജിഹാദ്’ ഉന്നയിച്ച് ബിജെപി; കോതമംഗലത്തെ 23കാരിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവം ‘ലൗ ജിഹാദ്’ എന്ന് ബിജെപി. ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇതിനെതിരെ നീതിയുക്തമായ അന്വേഷണം മുഖ്യമന്ത്രി നടത്തണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടിടിസി വിദ്യാർത്ഥി സോനാ എൽദോസിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സോന, റമീസ് എന്ന സുഹൃത്തുമായി അടുപ്പത്തിലായിരുന്നു. എന്നാൽ റമീസ് സോനയോട് വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് പറഞ്ഞു. കൂടാതെ അതിന് നിർബന്ധിക്കുകയും ചെയ്തു. ഇതിന് കഴിയില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ഇതെല്ലാം സോന ആത്മഹത്യ കുറിപ്പിൽ വിവരിച്ചിരുന്നു.

Also Read : വിവാഹം കഴിക്കണമെങ്കിൽ മതം മാറണം; കാമുകന്റെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം; വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

ആലുവ യുസി കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ രണ്ടുപേരും പ്രണയത്തിലായിരുന്നു. ഈ വിവരം വീട്ടിൽ അറിഞ്ഞപ്പോൾ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ മതം മാറിയാലേ വിവാഹം കഴിക്കുകയുള്ളൂ എന്ന നിർബന്ധത്തിലായിരുന്നു റമീസ്.

സംഭവത്തിൽ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിക്കുക, ആത്മഹത്യ പ്രേരണാകുറ്റം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സോനയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top