ബിജെപിയിലും പീഡന പരാതി; സി.കൃഷ്ണകുമാറിനെതിരെ ആരോപണവുമായി യുവതി; ആര്‍എസ്എസിലും ബിജെപിയിലും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല

സംസ്ഥാന രാഷ്ട്രീയം ലൈംഗിക ആരോപണങ്ങളില്‍ നിറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തിന് പിന്നാലെ ബിജെപിയിലും പീഡന പരാതി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെയാണ് പാര്‍ട്ടിയില്‍ പരാതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ബിജെപി ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു.
കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ബിജെപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളെ പരാതിയുമായി സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. വി മുരളീധരന്‍, എംടി രമേശ്, ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത് കൃഷ്ണകുമാറാണ്. എന്നാല്‍ അയാള്‍ക്ക് അതിനുള്ള ധാര്‍മികത ഇല്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പരിശോധിച്ച് നടപടി എടുക്കാമെന്നാണ് രാജീവ് ചന്ദ്രശേഖരറിന്റെ ഓഫീസ് നല്‍കിയിരിക്കുന്ന മറുപടി.
എന്നാല്‍ ആരോപണങ്ങള്‍ കൃഷ്ണകുമാര്‍ നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരി അടുത്ത ബന്ധുവാണ്. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നില്‍. സമാനമായ പരാതി നേരത്തേയും ഉന്നയിച്ചിട്ടുണ്ട്. അന്ന് പോലീസ് അന്വേഷിക്കുകയും കോടതി തള്ളുകയും ചെയ്തതാണ്. ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here