സുരേഷ് ഗോപി ദത്ത് എടുത്ത പഞ്ചായത്ത് കോണ്‍ഗ്രസിന്; പത്തു വര്‍ഷത്തെ ബിജെപി ഭരണം അവസാനിച്ചു

പത്ത് വര്‍ഷമായി ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. തിരഞ്ഞെടുപ്പ് നടന്നുപ്പോള്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏഴ് വോട്ടുകള്‍ ലഭിച്ചു.

വോട്ട് തുല്യമായതോടെ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിക്കുക ആയിരുന്നു. നറുക്കെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിന് നേട്ടമായി. 2020ല്‍ യു.ഡി.എഫിന് മൂന്നും എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് സീറ്റുകള്‍ അധികമായി പിടിച്ചെടുത്താണ് കോണ്‍ഗ്രസ് കരുത്ത് കാട്ടിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്തതോടെയാണ് അവിണിശ്ശേരി പഞ്ചായത്ത് പ്രശസ്തമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top