ബിജെപിയിൽ സുരേഷ് ഗോപിക്കെതിരെ പടയൊരുക്കം; രാഷ്ട്രീയ പക്വത കാണിക്കണം; പി ആർ ഏജൻസികളുടെ വാക്ക് കേൾക്കരുത്

കലുങ്ക് സഭയിൽ തുടരെ തുടരെ ഉണ്ടാകുന്ന വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിക്കുള്ളിൽ ശക്തമായ വിമർശനം. സ്വന്തം താത്പര്യ പ്രകാരമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വിവാദങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും തൃശൂർ ജില്ലാ ഭാരവാഹികൾ പ്രകടിപ്പിച്ചു. രാഷ്ട്രീയ അപക്വതയയും വിവേകവുമില്ലാത്ത മറുപടികളും പാർട്ടിയെ ബാധിക്കുമെന്ന വിമർശനം ഉയരുന്നുണ്ട്. പിആർ ഏജൻസികളുടെ അഭിപ്രായം കേട്ട് പരിപാടികൾ നടത്താൻ പാടില്ലെന്ന് പറയുന്നവരുമുണ്ട്.

Also Read : സിപിഎമ്മിലും അനാശാസ്യ വിവാദമെന്ന് യുട്യൂബ് വീഡിയോ; കെഎം ഷാജഹാനെ എവിടെ കണ്ടാലും കൈകാര്യം ചെയ്യണമെന്ന് കടന്നല്‍ സഖാക്കള്‍

കലുങ്ക് സഭ നടത്തി തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിച്ച് വരുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനായിരുന്നു ബിജെപി ലക്ഷ്യം. എന്നാൽ സുരേഷ് ഗോപിയുടെ പെരുമാറ്റത്തോടെ മൊത്തത്തിൽ പാളി പോകുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. അതേസമയം കലുങ്ക് സംവാദ പരിപാടിയിലെ വിവാദത്തില്‍ രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവനക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം കടുക്കുകയാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും യുവരാജ് ഗോകുലും രാജീവിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top