സുരേഷ് ഗോപിയുടെ ജീവിതം സിനിമയാക്കിയാല്‍ പേര് എന്തിടും? സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് വോക്‌സ് പോപ്പ്

നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപിയുടെ ജീവിതം സിനിമയാക്കിയാല്‍ എന്ത് പേരിടും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച. കന്യാസ്ത്രീകളുടെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ സജീവമായിട്ടും ഒരക്ഷരം മിണ്ടാതെ ഡല്‍ഹിയില്‍ തന്നെ തുടരുന്ന സുരേഷ് ഗോപിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ട്.
ഇലക്ഷന് മുമ്പ് മാതാവിന് സ്വര്‍ണ്ണ കിരീടം അണിയിച്ചും പള്ളിക്കുള്ളില്‍ എത്തി പാട്ടുപാടി മുട്ടിലിഴഞ്ഞതുമെല്ലാം മറന്ന് മൗനത്തില്‍ ഇരിക്കുന്ന നടപടിയിലാണ് വിമര്‍ശനം. ഇതിന്റെ ചുവടു പിടിച്ചാണ് വിമര്‍ശനത്തിനും പരിഹാസത്തിനു വഴി നല്‍കുന്ന വോക്‌സ് പോപ്പ് വിവിധ ഹാന്‍ഡിലുകളില്‍ തുടങ്ങിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ജീവിതം സിനിമയാക്കുകയാണ് എങ്കില്‍ അതിന്റെ പേര് എന്തായിരിക്കും എന്ന ചോദ്യമാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിഹസിച്ചും പിന്തുണച്ചും തെറിപറഞ്ഞും കമ്ന്റുകള്‍ ഈ പോസ്റ്റില്‍ നിറയുകയാണ്. അതില്‍ വളരെ ക്രിയേറ്റീവായ കമന്റുകുളുമുണ്ട്. സുരേഷ് ഗോപിയേയും സംഘപരിവാര്‍ രാഷ്ട്രീയത്തേയും കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്.

കേന്ദ്രവാഴ, ചാണക കുഴിയിലെ പുഴു, ഉന്നത കുലരും കേന്ദ്ര വാഴയും, ഓന്തിന് പറ്റിയ മണ്ടത്തരങ്ങള്‍, കോവിയും ചാണകവും, ചാണക കോമാളി, ഷിറ്റ്, ചെമ്പ് കിരീടം, കോമാളി, ഗോമൂത്രത്തില്‍ പിറന്ന ചാണകപുത്രന്‍, ചാണക നക്ഷത്രം, നന്മമരം, പൊട്ടന്‍ ഗോപി ഇങ്ങനെ പോകുന്നു ഈ പോസ്റ്റുകള്‍ക്ക് താഴെയുള്ള മലയാളികളുടെ കമന്റുകള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here