കമൽഹാസന്‍റെ സിനിമകൾ കാണരുത്; ആഹ്വാനവുമായി ബിജെപി; സ്റ്റാലിന്റെ മോനെയും പാഠം പഠിപ്പിക്കണം

കമൽഹാസന്‍റെ സിനിമകൾ കാണരുതെന്ന് ആഹ്വാനമായി തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി . ഒടിടിയിൽ പോലും സിനിമ കാണരുതെന്നാണ് നിർദേശം. ഞായറാഴ്ച അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ സനാതന ധർമത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി നിലപാട്.
”രാഷ്ട്രീയത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്‍റെയും സനാതനത്തിന്‍റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്” എന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഉദയനിധി സ്റ്റാലിനെയും കമൽഹാസനെയും ഒരു പാഠം പഠിപ്പിക്കണമെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞത്. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും കമൽഹാസൻ പറഞ്ഞിരുന്നു. എന്നാൽ ബിജെപി ബഹിഷ്കരണം കാറ്റിൽ പറത്തി കമൽഹാസന് പിന്തുണ നൽകുകയാണ് സോഷ്യൽ മീഡിയ. ഇനി എല്ലാ കമൽഹാസൻ ചിത്രങ്ങളും കോടി ക്ലബ്ബിൽ ഉറപ്പാണെന്നാണ് ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here