തിരുവനന്തപുരം പിടിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ആത്മഹത്യ; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ കലിപ്പ് തീര്‍ത്തു

ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍ കോര്‍പ്പറേഷനില്‍ ബിജെപി മുഖമായിരുന്നു. സിപിഎം ഭരണസമിതിക്കെതിരെ വീറോടെ പൊരുതുന്ന കൗണ്‍സിലര്‍. അവിശ്വസനീയമായ വളര്‍ച്ച നേടി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുള്ള ശ്രമത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് ആത്മഹത്യയുടെ വാര്‍ത്ത വരുന്നത്. അതും പാര്‍ട്ടി നേതൃത്വത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചും.

ഇതോടെ ബിജെപി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടി നേതൃത്വത്തിന് എതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുളളത്. നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാത്ത് സ്ഥിതിയിലാണ്. ഇതോടെ പോലീസിലും പരാതി എത്തി. താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും പ്രതിസന്ധി ഉണ്ടായതോടെ ഒറ്റപ്പെടുത്തി എന്നുമാണ് ആരോപണം. അതിന് ബിജെപി മറുപടി പറയേണ്ടി വരും.

ALSO READ : ബിജെപി കൗൺസിലറുടെ ആത്മഹത്യാ; പാർട്ടിക്ക് കുരുക്കാകുമോ?

അനില്‍കുമാര്‍ മപണം എടുത്തിട്ടില്ലെങ്കില്‍ സൊസൈറ്രിയിലെ കോടികളുടെ നിക്ഷേപം ആരാണ് സ്വന്തമാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. കരുവന്നൂര്‍ ബാഹ്ക് തട്ടിപ്പ് അടക്കം ഉന്നയിച്ച് സിപിഎമ്മിന് എതിരെ പ്രചരണം നടത്തുന്ന ബിജെപി ഇതിനെല്ലാം വിശദമായ മറുപിടി പറയേണ്ടി വരും. ഇതോടെ വലിയ അങ്കലാപ്പിലാണ് ബിജെപി നേതൃത്വവും പ്രവര്‍ത്തകരും. ഇന്ന് അനില്‍കുമആറിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് ആ കലിപ്പ് തീര്‍ത്തിട്ടുണ്ട്. ക്യാമറ അടക്കം തല്ലി തകര്‍ക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top