ഇത്രത്തോളം സഹായിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി എന്ന് സുരേഷ് ഗോപി; സംസാരം പ്രവര്‍ത്തകരോട് മാത്രം; എംപിയുടെ തൃശൂര്‍ സന്ദര്‍ശനം പുരോഗമിക്കുന്നു

തൃശൂരില്‍ എത്തിയിട്ടും മൗനം തുടര്‍ന്ന് സുരേഷ് ഗോപി. സംസാരം ബിജെപി പ്രവര്‍ത്തകരോട് മാത്രമാണ്. ആവര്‍ത്തിച്ച് പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയപ്പോഴും ഇതേ നിലപാടില്‍ തന്നെയായിരുന്നു സുരേഷ് ഗോപി. വന്ദേഭാരതില്‍ കയറി 9.30 ഓടി തൃശൂരിലെത്തി. ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണം ഒരുക്കി. അവിടെ വച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഒന്നും മിണ്ടിയല്ല. കാറില്‍ കയറി വേഗത്തില്‍ പോവുകയാണ് ചെയ്തത്.

ALSO READ : 27 ദിവസങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി തൃശൂരില്‍; മുന്നില്‍ നിരവധി ചോദ്യങ്ങളും വിവാദങ്ങളും പ്രതിഷേധവും

പോലീസ് ചാത്തിചാര്‍ജില്‍ പരിക്കേറ്റ് ആശ്വനി ആശുത്രിയില്‍ ചികിത്സയിലുള്ള പ്രവര്‍ത്തകരെ കണ്ടു. പ്രവര്‍ത്തകരോട് മാത്രമായിരുന്നു കേന്ദ്രമന്ത്രി മൗനം വെടിഞ്ഞ് സംസാരിച്ചത്. അവിടെ നിന്നും മടങ്ങും വഴിയാണ് മാധ്യമങ്ങളോട് നന്ദി പറഞ്ഞുളള പ്രതികരണം വന്നത്. പിന്നാലെ ചോദ്യങ്ങളും ഉന്നയിച്ചെങ്കിലും ഒന്നും മിണ്ടിയില്ല. പിന്നാലെ കരി ഓയില്‍ പ്രതിഷേധം നടന്ന എംപിയുടെ ക്യാംപ് ഓഫീസിൽ സുരേഷ് ഗോപി എത്തി.

ALSO READ : ബിജെപിക്കാരുടെ തലയടിച്ച് പൊട്ടിച്ച് പിണറായി പോലീസ്!! വോട്ടര്‍പട്ടിക ക്രമക്കേടിലെ പ്രതിഷേധം തൃശൂരിൽ കലാപമാകുന്നു

സഹോദരന്റേയും ഡ്രൈവറുടേയും വോട്ട് ക്രമക്കേട്, കന്യാസ്ത്രീകളുടെ അറസ്റ്റ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിലൊന്നും നിലാപ്ട് പറയാതെ ഓടുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. ഓരോ സ്ഥലത്തും എത്തുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ ധീര വീര സുരേഷ് ഗോപി ധീരതയോടെ നയിച്ചോളു എന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top