ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം ഭവന സന്ദര്‍ശനം; വെള്ളം ചോദിച്ച ശേഷം വീട്ടമ്മയെ കയറിപ്പിടിച്ച് പ്രവര്‍ത്തകന്‍

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിജെപി പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരത്താണ് അതിക്രമം ഉണ്ടായത്. സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ച് എത്തിയ ശേഷമാണ് വെള്ളം ചോദിച്ച ശേഷം വീട്ടമ്മയെ ആക്രമിച്ചത്. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡിലാണ് സംഭവമുണ്ടായത്.
ബിജെപി പ്രവര്‍ത്തകനായ രാജുവാണ് അതിക്രമം നടത്തിയത്. സ്ഥാനാര്‍ത്ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയില്‍ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. വീട്ടില്‍ മറ്റാരും ഇല്ല എന്ന് മനസിലാക്കിയ രാജു വെള്ളമെടുക്കാന്‍ അകത്തേക്ക് പോയ വീട്ടമ്മയെ പിന്നാലെ എത്തി കയറിപ്പിടിക്കുക ആയിരുന്നു. ഭയന്നു പോയ വീട്ടമ്മ നിലവിളിച്ചു. ഇതോടെ രാജു വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. രാജു പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി ഇപ്പോള്‍ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here