ബിജെപി സീറ്റ് നിഷേധിച്ചു; പ്രവർത്തകൻ ആത്മഹത്യ ചെയ്തു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് കിട്ടിയില്ല എന്ന നിരാശയിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യാ ചെയ്തു. തിരുവനന്തപുരം തൃക്കണ്ണാപുരം വാർഡിൽ പാർട്ടി സീറ്റ് നൽകിയില്ല എന്ന നിരാശയിലാണ് ആനന്ദ് കെ തമ്പി വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തത്. തൂങ്ങി നിൽക്കുന്ന ആനന്ദിനെ കണ്ട കുടുംബാംഗങ്ങൾ ഉടനടി തന്നെ പാങ്ങോട് എസ് കെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also Read : ബിജെപി കൗൺസിലറുടെ ആത്മഹത്യാ; പാർട്ടിക്ക് കുരുക്കാകുമോ?
ആത്മഹത്യക്ക് മുമ്പായി ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്. തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡന്റ് കുട്ടൻ എന്നറിയപ്പെടുന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർക്കെതിരെ കുറിപ്പിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളാരും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും വരരുതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here