രാജ്യത്തെ നടുക്കി ഡൽഹിയിൽ സ്ഫോടനം; ചെങ്കോട്ടയ്ക്ക് സമീപം കാറുകൾ പൊട്ടിത്തെറിച്ചു; 9 മരണം

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ട സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒമ്പതുപേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിൻ്റെ തൊട്ടടുത്ത് നിർത്തിയിട്ട രണ്ടു കാറുകളാണ് ആദ്യം പൊട്ടിത്തെറിച്ചത്. മറ്റ് എട്ട് കാറുകളെങ്കിലും പിന്നാലെ കത്തി.
സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. പോലീസ്, അഗ്നിശമന സേന, ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) വിദഗ്ധർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്.
സ്ഫോടനം നടന്ന സ്ഥലം പോലീസ് ബന്തവസിലാക്കി. സമീപ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഭീകരാക്രമണ സാധ്യത ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
സ്ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നതിൽ നിലവിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ല. സ്ഫോടനത്തിന് ഉപയോഗിച്ചത് എന്ത് വസ്തുവാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറുമായി ഫോണിൽ സംസാരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here