വീണ്ടും സ്‌ഫോടന ശബ്ദമെന്ന് റിപ്പോര്‍ട്ട്; ആശങ്കയില്‍ രാജ്യതലസ്ഥാനം; റാഡിസന്‍ ഹോട്ടലിനു സമീപം പരിശോധന

ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആശങ്കയിലുള്ള ഡല്‍ഹിയെ വീണ്ടും ഞെട്ടിച്ച് സ്‌ഫോടന ശബ്ദം. മഹിപാല്‍പുരിലാണ് സ്‌ഫോടനശബ്ദം കേട്ടത്. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ശബ്ദം കേട്ടതായി ഡല്‍ഹി പോലീസും സമ്മതിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിനും ഇത്തരം ഒരു സന്ദേശം ലഭിച്ചിരുന്നു. ഇതോടെ ഡല്‍ഹിയിലെ റാഡിസന്‍ ഹോട്ടലിനു സമീപത്തേക്ക് ഫയര്‍ഫോഴ്‌സും പോലീസും പാഞ്ഞെത്തി. ഇവിടെ പരിശോധന തുടരുകയാണ്.
വീണ്ടും സ്‌ഫോടന ശബ്ദം എന്ന റിപ്പോര്‍ട്ട് ഡല്‍ഹി ജനങ്ങളെയും ആശങ്കയില്‍ ആക്കിയിട്ടുണ്ട്. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു തിങ്കളാഴ്ച സ്‌ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ സാധാരണക്കാരായ 12പേരാണ് മരിച്ചത്. സുരക്ഷിതര്‍ എന്ന് സാമാധാനപ്പെട്ടിരുന്നിടത്ത് നിന്നാണ് തലസ്ഥാനവാസികള്‍ ഈ ആശങ്കയില്‍ എത്തിയിരിക്കുന്നത്.
ചെങ്കോട്ടയ്ക്ക് പുറമെ നാല് നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നും അറസ്റ്റിലായവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യവ്യാപകമായി തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here