SV Motors SV Motors

മദ്യപാനികൾ ജാഗ്രതൈ… ‘ഊതിക്കൽ ടെസ്റ്റി’ന് നിയമ സാധുതയില്ല, രക്ത പരിശോധന നിർബന്ധം

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന ആളുകൾ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഇനി രക്തപരിശോധന നിർബന്ധം. ഇതുവരെ പോലീസ് സ്റ്റേഷനുകളിലെ ബ്രീത്ത്‌ അനലൈസർ ഉപയോഗിച്ചുള്ള പരിശോധക്കു നിയമസാധുത ലഭിച്ചിരുന്നു. വൈദ്യ പരിശോധനക്കോ വൈദ്യ -നിയമ പരിശോധനക്കോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പുതുക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചത്തോടെയാണ് ഈ മാറ്റങ്ങൾ വരുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാർശ പ്രകാരമാണിത്.

കസ്റ്റഡിയിൽ എടുക്കുന്ന ഒരാൾ മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പ്രാഥമിക പരിശോധന നടത്തുന്നതിന് മാത്രമേ ഇനി ബ്രീത്ത്‌ അനലൈസർ ഉപയോഗിക്കാൻ കഴിയു. മദ്യപിച്ചു എന്ന കുറ്റം ചുമത്തണമെങ്കിൽ രക്ത പരിശോധന നിർബന്ധമാണ്. കസ്റ്റഡിയിൽ എടുത്തോരാളെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി നേരിട്ട് വൈദ്യപരിശോധനക്കായി ആശുപത്രിയിൽ ഹാജരാക്കാനും ഇനി കഴിയില്ല. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പറോ ജി. ഡി. എൻട്രി റെഫെറൻസ് നോക്കി മാത്രമേ ഒരാളെ പരിശോധനക്ക് ഹാജരാക്കാൻ കഴിയു. 2022 മെയ്‌ ഏഴിന് നിലവിൽ വന്നതാണ് ഇപ്പോഴത്തെ മെഡിക്കോ -ലീഗൽ പ്രോട്ടോക്കോൾ. ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top