പിണറായി വിജയന്റെ പേരിൽ ബോംബ് ഭീഷണി; അങ്കലാപ്പിലായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഭീഷണി സന്ദേശം എത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ 4 ആർഡിഎക്സ് ഐഇഡി ബോംബുകൾ വച്ചിട്ടുണ്ടെന്നും ഇന്ന് വൈകിട്ട് 3 മണിക്ക് പൊട്ടിത്തെറിക്കും എന്നുമാണ് സന്ദേശത്തിലുള്ളത്.

പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ യാതൊന്നും കണ്ടെത്തിയില്ല. മാതാ റാംബായ് അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷൻ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിലെ 3 സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇവിടെയും പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അമേരിക്കയിൽ ചികിത്സക്ക് പോയിരുന്ന മുഖ്യമന്ത്രി ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top