കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിങ്ങ്; ബോംബ് ഭീഷണിയെന്ന് വിശദീകരണം

ബോമബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം നാഗ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിംങ്ങ് നടത്തി. കൊച്ചി ഡൽഹി വിമാനമാണ് ഇറക്കിയത്. കൊച്ചിയില്‍നിന്ന് രാവിലെ 9.15ന് വിമാനം പുറപ്പെട്ടത്. വിമാനം പറന്ന് ഉയര്‍ന്ന ശേഷമാണ് സന്ദേശമെത്തിയത്. ഇതോടെയാണ് അടിയന്തരമായി ഇറക്കി പരിശോധിക്കാന്‍ തീരുമാനമെടുത്തു.

9.31നാണ് ഇമെയില്‍ വഴി സിയാലിന് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹിക്ക് പോയ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉടന്‍ തകര്‍ക്കും എന്നുമായിരുന്നു സന്ദേശം. മസ്‌കറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയതാണ് ഇന്‍ഡിഗോ വിമാനം.

കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ ശേഷമാണ് ഡല്‍ഹിക്ക് പുറപ്പെട്ടത്. നാഗ്പുരില്‍ വിമാനത്തില്‍ പരിശോധന തുടരുകയാണ്. പരിശോധനക്ക് ശേഷം സര്‍വീസ് തുടരുന്നതില്‍ തീരുമാനം ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top