എല്ലുകൾക്ക് ഇനി ബലക്കുറവുണ്ടാകില്ല; വിറ്റാമിൻ ഡി ഏറ്റവും നന്നായി ശരീരം വലിച്ചെടുക്കാൻ ഡോക്ടറുടെ 3 ടിപ്പുകൾ

എല്ലിനും പ്രതിരോധശേഷിക്കും പ്രധാനമാണ് വിറ്റാമിൻ ഡി. എന്നാൽ പലരും ഗുളികയായി കഴിക്കുമ്പോഴും ഇതിന്റെ പൂർണ്ണമായ ഗുണം ശരീരത്തിന് ലഭിക്കുന്നില്ല. ലോകത്തെ 100 കോടി ജനങ്ങളിൽ വിറ്റാമിൻ ഡിയുടെ കുറവ് കാണിക്കുന്നു എന്നാണ് കണ്ടെത്തൽ. ഈ അവസ്ഥ ക്ഷീണം, അസ്ഥി വേദന, പേശികളുടെ ബലഹീനത, ഗുരുതരമായ കേസുകളിൽ കുട്ടികളിൽ റിക്കറ്റുകൾ, മുതിർന്നവരിൽ ഓസ്റ്റിയോമലാസിയ (osteomalacia) തുടങ്ങിയ അസ്ഥി വൈകല്യങ്ങൾക്ക് കാരണമാകും എന്നാണ് വിവരം.

വിറ്റാമിൻ ഡി ഗുളികകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 3 ലളിതമായ കാര്യങ്ങൾ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ സുധീർ കുമാർ വിശദീകരിക്കുന്നു. ഇതിന് ഡോക്ടർ നൽകുന്ന 3 പ്രധാന നിർദേശങ്ങൾ ഇതാണ്.

വെറും വയറ്റിൽ വിറ്റാമിൻ-ഡി കഴിക്കരുത്. വിറ്റാമിൻ ഡി കൊഴുപ്പിൽ അലിയുന്ന ഒന്നാണ്. അതിനാൽ, ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചാൽ 50% വരെ ആഗിരണം കുറയും. കൊഴുപ്പില്ലാതെ വിറ്റാമിൻ ഡിക്ക് രക്തത്തിൽ എത്താൻ കഴിയില്ല. വിറ്റാമിൻ ഡി കൊഴുപ്പുമായി ചേർന്നാൽ മാത്രമേ ശരീരം നന്നായി വലിച്ചെടുക്കൂ അതുകൊണ്ട്, ഗുളിക എപ്പോഴും ഭക്ഷണത്തോടൊപ്പം മാത്രം കഴിക്കുക.

ദിവസത്തെ ഏറ്റവും വലിയ ഭക്ഷണത്തിന് ശേഷം കഴിക്കുക. വിറ്റാമിൻ ഡി നന്നായി ശരീരത്തിൽ ചേരാനായി, അന്നത്തെ ദിവസം ധാരാളമായി കഴിക്കുന്ന ഏറ്റവും വലിയ ഭക്ഷണത്തിന് ശേഷം (ഉദാഹരണത്തിന് ഉച്ചഭക്ഷണം) ഇത് കഴിക്കുക. ഈ ഭക്ഷണത്തിൽ കുറഞ്ഞ അളവിലെങ്കിലും കൊഴുപ്പ് ഉണ്ടെന്ന് ഉറപ്പാക്കണം.

കൊഴുപ്പുള്ള നല്ല ഭക്ഷണങ്ങൾക്കൊപ്പം കഴിക്കണം. വിറ്റാമിൻ ഡി ഗുളിക കഴിക്കുമ്പോൾ, അതിനൊപ്പം കൊഴുപ്പുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ ഗുണം നൽകും. പാൽ, മുട്ട, നട്‌സ് അവക്കാഡോ എന്നിവയോടൊപ്പം വിറ്റാമിൻ ഡി കഴിക്കുന്നത് അതിന്റെ ആഗിരണ ശേഷി വളരെയധികം വർദ്ധിപ്പിക്കും.

    ചെറിയ മാറ്റങ്ങളാണ് ഇവയെല്ലാം. എന്നാൽ ഇത് ആരോഗ്യത്തിന് വളരെ ഫലം ചെയ്യും. ദിവസവും സൂര്യപ്രകാശം ഏൽക്കുന്നതിനൊപ്പം ഈ ശീലങ്ങൾ കൂടി പാലിച്ചാൽ എല്ലുകളും പേശികളും കൂടുതൽ ശക്തമാവുകയും രോഗപ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും.

    whatsapp-chats

    കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

    Click here
    Logo
    X
    Top