ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയുഗം; ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മമ്മൂട്ടി ചിത്രം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തിന് പിന്നാലെ, മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ഭ്രമയുഗം അന്താരാഷ്ട്ര വേദിയിലും തിളങ്ങുകയായി. ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ (Academy Museum of Motion Pictures) ചിത്രം പ്രദർശിപ്പിക്കാൻ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.

‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ എന്ന വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിക്കുന്നത്. ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ നീണ്ടുനിൽക്കുന്ന പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തം. 2026 ഫെബ്രുവരി 12 ന് ചിത്രം പ്രദർശിപ്പിക്കും.

Also Read : ആങ്കറിനെ കൊണ്ട് മെഗാസ്റ്റാർ എന്ന് വിളിപ്പിച്ച് മമ്മൂട്ടി; ശ്രീനിവാസന്റെ പഴയ വിവാദ പരാമർശം കുത്തി പൊക്കി സോഷ്യൽ മീഡിയ

ഈ സന്തോഷ വാർത്ത മമ്മൂട്ടി തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. “ഭ്രമയുഗം ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനം,” എന്ന് അദ്ദേഹം കുറിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഈ ഭ്രമയുഗം, 13-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ജാതി അടിച്ചമർത്തലും മിത്തും ഉൾപ്പെടുത്തി ഒരുക്കിയ സൈക്കോളജിക്കൽ ഹൊറർ സിനിമയാണ്.

ഈ ചിത്രത്തിലെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിൻ്റെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ക്രിസ്റ്റോ സേവ്യർ (മികച്ച പശ്ചാത്തല സംഗീതം), റോണക്സ് സേവ്യർ (മികച്ച മേക്കപ്പ്), സിദ്ധാർഥ് ഭരതൻ (മികച്ച സ്വഭാവ നടൻ) എന്നിവരുൾപ്പെടെ നാല് സംസ്ഥാന പുരസ്‌കാരങ്ങളും ഭ്രമയുഗം നേടിയിരുന്നു.യുകെയിലെ ‘യൂണിവേഴ്സിറ്റി ഫോർ ദി ക്രിയേറ്റീവ് ആർട്‌സ്’ പോലുള്ള സ്ഥാപനങ്ങളുടെ സിനിമാ പഠന കരിക്കുലത്തിലും ഭ്രമയുഗത്തിൻ്റെ ശബ്ദ രൂപകൽപ്പന ഉൾപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top