‘പെണ്മക്കൾ അഹിന്ദുക്കളെ സന്ദർശിച്ചാൽ അവരുടെ കാലുകൾ ഒടിക്കണം’; വിവാദ പരാമശവുമായി പ്രജ്ഞാ സിങ് ഠാക്കൂര്‍

ഭോപ്പാലിൽ നടന്ന പരിപാടിയിലാണ് വിവാദ പരാമർശവുമായി ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ എത്തിയത്. പെൺകുട്ടികൾ അഹിന്ദുക്കളുടെ സന്ദർശിച്ചാൽ അവരെ വിലക്കണം. അവർ അനുസരിച്ചില്ലെങ്കിൽ കാല് തല്ലി ഒടിക്കണം എന്നാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞത്. ഇതാണ് വിവാദത്തിന് വഴി വച്ചത്.

മാതാപിതാക്കൾ അവരുടെ മനസ്സിനെ ശക്തിപ്പെടുത്തണം. മൂല്യങ്ങൾ അനുസരിക്കാത്തവരും മാതാപിതാക്കളുടെ വാക്കുകൾ കേൾക്കാത്തവരും ശിക്ഷിക്കപ്പെടുക തന്നെ വേണം. കുട്ടികളെ അടിക്കുന്നത് അവരുടെ നല്ല ഭാവിയ്ക്ക് വേണ്ടിയാണ്. അതിന് ഒരു കാരണവശാലും മടി കാണിക്കരുത്.

മാതാപിതാക്കളെയും മുതിർന്നവരെയും അനുസരിക്കാതെയും ബഹുമാനിക്കാതെയും നടക്കുന്നവരെ സൂക്ഷിക്കുക. അവരോട് കൂടുതൽ ജാഗ്രത പാലിക്കുക. അങ്ങനെയുള്ളവരെ വീട് വിട്ട് പുറത്ത് പോകാൻ അനുവദിക്കരുത്. അടിച്ചും സ്നേഹിച്ചും ശാസിച്ചും അവരെ നമ്മുടെ വരുതിയ്ക്ക് കൊണ്ട് വരണമെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു. അതേസമയം, ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ്സും ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top