‘മുലപ്പാൽ ഐസ്ക്രീം’ വിപണിയിലെത്തിച്ച് അമേരിക്ക; വില്പന ഓൺലൈൻ വഴി..

ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഐസ്ക്രീമുകളിൽ പുതിയ ഫ്ലേവറുകൾ കൊണ്ടുവരാൻ എപ്പോഴും ഐസ്ക്രീം കമ്പനികളും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ പ്രമുഖ ബേബി ബ്രാൻഡ് ആയ ‘ഫ്രിഡ’ (Frida) ‘മുലപ്പാൽ ഐസ്ക്രീം’ (Breast Milk Ice Cream) ആണ് രംഗത്തിറക്കിയിരിക്കുന്നത്.

ഫ്രിഡയും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡ്ഫെല്ലോസ് ഐസ്ക്രീം(OddFellows Ice Cream) കമ്പനിയും ചേർന്നാണ് പുതിയ പരീക്ഷണം രംഗത്തിറക്കിയിരിക്കുന്നത്. മുലപാലിന്റെ അതേ രുചിയിൽ ലഭിക്കുന്ന ഐസ്ക്രീം ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചായായിട്ടുണ്ട്.

ബ്രസ്റ്റ് മിൽക്ക് ഐസ്ക്രീമിന്റെ ഒരു ടാങ്കർ ലോറി റോഡിലൂടെ പോകുന്ന ചിത്രം വൈറൽ ആയതോടെയാണ് മുലപ്പാൽ ഐസ്ക്രീമിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ പേര് മുലപ്പാൽ ഐസ്ക്രീം എന്നാണെങ്കിലും ഇതിൽ മുലപ്പാൽ അടങ്ങിയിട്ടില്ല എന്നാണ് വിവരം. പക്ഷെ മധുരവും ഉപ്പും കലർന്ന മുലപ്പാലിന്റെ അതേ രുചിയാണെന്നാണ് പറയുന്നത്.

പാൽ, ഹെവി ക്രീം, മിൽക്ക് പൗഡർ, പഞ്ചസാര, മുട്ടയുടെ മഞ്ഞക്കരു, ഉപ്പിട്ട കാരമൽ ഫ്ലേവറിംഗ്, തേൻ സിറപ്പ് തുടങ്ങിയവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് ഒരുതരത്തിലും ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ലന്നും ബന്ധപ്പെട്ടവർ പറയുന്നു. നിലവിൽ ഫ്രിഡയുടെ വെബ്‌സൈറ്റിലൂടെയാണ് ഐസ്ക്രീമിന്റെ വിൽപ്പന നടക്കുന്നത്. അധികം വൈകാതെ കടകളിലും എത്തിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top