പോൺ കാണാൻ സർക്കാർ വക തിരിച്ചറിയൽ രേഖ !! ബ്രിട്ടനിലെ നിയമം ഇന്ത്യയിലേക്ക് എത്തിയാൽ

കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉള്ളടക്കമുള്ള സൈറ്റുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇന്റർനെറ്റ് ഉപയോക്താക്കൾ അവരുടെ പ്രായം സ്ഥിരീകരിക്കണമെന്ന പുതിയ നിയമം നടപ്പിലാക്കി ബ്രിട്ടൻ. പോൺ വീഡിയോ സൈറ്റുകൾ, ഓൺലൈൻ ചൂതാട്ടം, മറ്റു നിരോധിത സ്വഭാവമുള്ള സൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളോ സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡോ അപ്‌ലോഡ് ചെയ്യണം. അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന ഓൺലൈൻ ഫേസ് ഡിറ്റക്ഷൻ രീതി ഉപയോഗിക്കണം. ഇത്തരം പ്രായ പരിശോധനകൾ പൂർത്തിയാക്കി മാത്രമേ ഈ സൈറ്റുകളിലേക്ക് പ്രവേശിക്കാനാകൂ.
Also Read : പ്രജ്വൽ രേവണ്ണയെ കുടുക്കിയ സാരിയും ബീജവും; കൂട്ട പീഡനങ്ങളിൽ ഒന്നിൽ കുടുങ്ങിയതിങ്ങനെ
18 വയസ്സിന് മുകളിലാണെന്ന് സ്ഥിരീകരിക്കാൻ ഉപയോക്താക്കളോട് ഒരു ബോക്സിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന രീതി ഇനി ഉണ്ടാവില്ല. ആത്മഹത്യാ പ്രേരണ, ഭക്ഷണക്രമ മാറ്റം, പോൺ വീഡിയോസ് തുടങ്ങിയവ അടങ്ങുന്ന കണ്ടന്റുകൾ ബ്രിട്ടനിലെ കുട്ടികൾ ഇന്റർനെറ്റിലൂടെ കണ്ടും കേട്ടും സ്വാധീനിക്കപ്പെടുന്നു എന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഓൺലൈനിൽ പ്രായ പരിശോധന നടത്തുന്ന കമ്പനികൾക്ക് ആവശ്യമെങ്കിൽ മാത്രമേ വ്യക്തിഗത ഡാറ്റ ശേഖരിക്കാൻ സാധിക്കുകയുള്ളു. ഈ നിയമം പാലിക്കുന്നതിൽ വെബ്‌സൈറ്റുകൾ പരാജയപ്പെട്ടാൽ 18 ദശലക്ഷം വരെ പിഴ ചുമത്തും.
Also Read : അശ്ലീലം തന്നെ വിഷയം; യെസ്‌മക്ക് പിന്നാലെ 25 OTT പ്ലാറ്റ്‍ഫോമുകൾക്ക് കൂടി നിരോധനം
അതേസമയം അമേരിക്ക, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ പരിഷ്കാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നാണ് വിവരങ്ങൾ. പ്രായോഗികമാണെന്ന് കണ്ടാൽ പല രാജ്യങ്ങളും ഈ രീതി പിന്തുടർന്നെക്കും. പോൺ സൈറ്റുകൾക്ക് നിലവിൽ തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഏറെ പോപ്പുലർ ആയിരുന്ന ടിക്- ടോക് അടക്കം ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്. എന്നാൽ പ്രായ പരിശോധനക്ക് സംവിധാനം വന്നാൽ ഡേറ്റ ചോരുമോയെന്ന പേടി പലർക്കും ഉണ്ടാകും. അങ്ങനെ വന്നാൽ വിദേശത്തെ അനുഭവമല്ല ഇന്ത്യയിൽ ഉണ്ടാകുക എന്നും പലർക്കും നല്ല നിശ്ചയമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here