ഇലക്ട്രിക് ലൈൻ പൊട്ടിവീണുള്ള അപകടങ്ങൾ പതിവാകുന്നു; പാലക്കാട് കർഷകന് ദാരുണാന്ത്യം

വൈദ്യുതി ലൈൻ പൊട്ടിവീനുള്ള അപകടങ്ങൾ പതിവായിട്ടും സുരക്ഷാ നടപടി സ്വീകരിക്കാതെ വൈദ്യുതി ബോർഡ്. ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടു പോലും ബോർഡ് ആവശ്യത്തിന് സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടില്ല എന്ന ആരോപണങ്ങൾ ഉയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാലക്കാട് കൃഷി സ്ഥലത്ത് വച്ച് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു എന്ന വാർത്ത പുറത്ത് വരുന്നത്.
ഓലശേരി സ്വദേശി മാരിമുത്തുവാണ് (72) പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. വീടിനടുത്താണ് കൃഷിസ്‌ഥലം. മോട്ടർ സ്ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിയത്. കൃഷിയിടത്തേയ്ക്ക് പോയ മാരിമുത്തു ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read : പരശുവയ്ക്കൽ വില്ലേജ് ഓഫീസ് അഞ്ചാമതും കത്തി; ഇരുട്ടിൽതപ്പി പോലീസ്
പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. ട്രാൻസ്ഫോമർ ഓഫ് ചെയ്തശേഷമാണ് മൃതദേഹം മാറ്റിയത്. കൃഷിത്തോട്ടത്തിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി സ്ഥലം സന്ദർശിക്കും.
വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുത്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കുക

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here