അനുജനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു? ക്രൂരമായ കൊലപാതകം ഇതിന് വേണ്ടിയോ? സംഭവം തിരുവന്തപുരം ചിറയിൻകീഴ്

അനുജനെ ജ്യേഷ്ഠൻ വെട്ടിക്കൊന്ന ഞെട്ടിക്കുന്ന വാർത്തയാണ് തിരുവനന്തപുരം ചിറയിൻകീഴ് നിന്നും പുറത്തു വന്നിരിക്കുന്നത് ചിറയിൻകീഴ് പെരുങ്ങുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷാണ് (31)കൊല്ലപ്പെട്ടത്. കുടുംബ വീടിന് സമീപത്തായാണ് സഹോദരങ്ങൾ ഇരുവരും താമസിക്കുന്നത്. ഇരുവരും ലഹരി ഉപയോഗിച്ചതിന് ശേഷമുള്ള തർക്കങ്ങൾ പതിവാണ്.
Also Read : കൊല്ലത്ത് വധശ്രമക്കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കാല്‍ തല്ലി തകര്‍ത്തു; മറ്റൊരാളേയും വെട്ടി
ഇന്നലെ രാത്രി എട്ട് മണിയോടെ രതീഷ് സഹോദരി മിനിയോട് പണം ആവശ്യപ്പെടുകയും ഇരുവരും തമ്മിൽ തർക്കത്തിലാവുകയും ചെയ്തു. സഹോദരിയെ രതീഷ് അസഭ്യം പറഞ്ഞതിനെ തുടർന്ന് മഹേഷ് രതീഷിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ഇരുവരും തമ്മിൽ കയ്യാങ്കളിയിലേർപ്പെടുകയുമായിരുന്നു. തുടർന്ന് റോഡിലേക്കിറങ്ങിയ രതീഷിനെ സഹോദരൻ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തിൽ വെട്ടേറ്റ രതീഷിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മഹേഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചിറയിൻകീഴ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് മരണപ്പെട്ട രതീഷ്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ തുടരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here