ഞെട്ടിച്ച് കൂട്ടബലാത്സംഗം; 45കാരിയുടെ സ്വകാര്യഭാഗത്ത് ഇരമ്പുവടി കയറ്റി; ഗർഭപാത്രത്തിന് അടക്കം ഗുരുതര പരുക്കേറ്റ് മരണം

മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ അയൽവാസികളുടെ ആക്രമണത്തിലാണ് ആദിവാസി വിഭാഗത്തിൽപെട്ട സ്ത്രീക്ക് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച വൈകിട്ട് തൊട്ടടുത്ത ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അവർ. തിരിച്ചെത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാളും പിന്നീടെത്തിയ മറ്റൊരാളും ചേർന്നാണ് അതിഭീകരമായി ബലാത്സംഗം ചെയ്തത്.
ഗർഭപാത്രം അടക്കം ആന്തരാവയവങ്ങൾ ആകെ തകർന്നുപോയി. സ്വകാര്യഭാഗത്ത് മൂർച്ചയുള്ള ഏതോ ആയുധം തിരുകി കയറ്റിയതായാണ് വ്യക്തമായിരിക്കുന്നത്. ഇതിൻ്റെ ഫലമായി രക്തം വാർന്നുപോയാണ് മരണം സംഭവിച്ചത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.
യുവതിയെ കാണാതായതിനെ തുടർന്ന് 20 വയസിന് മുകളിൽ പ്രായമുള്ള ഇവരുടെ രണ്ട് മക്കൾ അന്വേഷിച്ച് ഇറങ്ങി. ഈ തിരച്ചിലിലാണ് രക്തം വാർന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവൻ നഷ്ടമായിരുന്നില്ല. യുവതിയുടെ മൊഴിയിൽ പ്രതികളുടെ രണ്ടുപേരുടെയും പേരുകൾ പരാമർശിച്ചതിനെ തുർന്നാണ് അറസ്റ്റുണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here