അതിർത്തിയിൽ കള്ളക്കടത്ത് തകർത്ത് ബിഎസ്എഫ്; ഹെറോയിനും തോക്കുകളും പിടിച്ചെടുത്തു

പാകിസ്ഥാനിൽ നിന്നുള്ള വൻ കള്ളക്കടത്ത് ശ്രമങ്ങളാണ് അതിർത്തി രക്ഷാ സേന (BSF) തടഞ്ഞത്. പഞ്ചാബിലെ അമൃത്സർ, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്നായി ഡ്രോൺ, തോക്കുകൾ, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലുകൾ. പാകിസ്ഥാൻ ഫിറോസ്പൂർ ജില്ലയിലെ കമൽവാല ഗ്രാമത്തിന് സമീപമുള്ള കൃഷിയിടങ്ങളിൽ ബിഎസ്എഫ് തെരച്ചിൽ നടത്തി. കള്ളക്കടത്തിനായി ഉപയോഗിച്ചുവെന്ന് കരുതുന്ന, ചൈനീസ് നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക് (DJI Mavic 3 Classic) എന്ന പാകിസ്ഥാൻ ഡ്രോൺ അതിർത്തിക്കടുത്ത് നിന്ന് കണ്ടെത്തി. കൃഷിയിടങ്ങളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പിസ്റ്റളുകൾ ബിഎസ്എഫിന് ലഭിച്ചു.

അതിർത്തിക്കടുത്തുള്ള കുറ്റിക്കാടുകൾ മറയാക്കി, ഡ്രോണുകളോ കള്ളക്കടത്തുകാരോ ആകാം ആയുധങ്ങൾ ഉപേക്ഷിച്ചത് എന്നാണ് നിഗമനം. തലേദിവസം രാത്രി വൈകി അമൃത്സർ മേഖലയിൽ, സംശയാസ്പദമായ നിലയിൽ വിമാനങ്ങൾ കണ്ടിരുന്നു. ഉടൻ തന്നെ പാണ്ടോരി ഗ്രാമത്തിന് സമീപം നടത്തിയ തെരച്ചിലിൽ, ഡെലിവറിക്ക് തയ്യാറാക്കി പൊതിഞ്ഞ നിലയിൽ 1.664 കിലോഗ്രാം ഭാരമുള്ള ഒരു പാക്കറ്റ് ഹെറോയിൻ കണ്ടെത്തി.

ഈ കള്ളക്കടത്തിന് പിന്നിൽ പാകിസ്ഥാനിലെ ചില സംഘങ്ങളാണെന്നും, അവർ ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് എത്തിക്കാൻ ഡ്രോണുകളെയാണ് ഉപയോഗിക്കുന്നതെന്നും പറയുന്നു. എങ്കിലും, ഈ നീക്കങ്ങളെല്ലാം തടയാൻ പൂർണ്ണ സജ്ജരാണെന്നും ബിഎസ്എഫ്. വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top