SV Motors SV Motors

സ്പോർട്സ് താരങ്ങൾക് ഒറീസയിൽ ബമ്പർ സമ്മാനങ്ങൾ, ഇവടെ വെറും വാഗ്ദാനങ്ങൾ മാത്രം

തിരുവനന്തപുരം: ചൈനയിൽ നടക്കാനിരിക്കുന്ന ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, സംസ്ഥാനത്തെ കായികതാരങ്ങൾക്ക് പത്തു ലക്ഷംരൂപ പ്രഖ്യാപിച്ചു. കായികതാരങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് ഒഡീഷ സർക്കാർ നൽകുന്നത്.
മധ്യപ്രദേശിൽ ആവട്ടെ ഡെപ്യൂട്ടി കളക്ടർ തസ്തികയിലുള്ള ജോലിയാണ് സർക്കാർ കായിക താരങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്, പഞ്ചാബിൽ ഏഷ്യൻ ഗെയിംസിനുള്ള പരിശീലനത്തിന് 8 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊക്കെ കേൾക്കുമ്പോഴാണ് കേരളത്തിലെ അറ്റ്ലറ്റുകളുടെ ദയനീയ അവസ്ഥ ഓർത്തു പോകുന്നത്.

2018 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കേരളത്തിലെ കായിക താരങ്ങളുടെ ജോലി നൽകുന്നതിൽ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച ഫയലുകൾ ഇപ്പോഴും ഓട്ടത്തിലാണ്. ചുരുക്കത്തിൽ പറഞ്ഞാൽ രാജ്യത്തിനായി മലയാളികൾ മെഡൽ നേടിയാലും ഒരു ജോലിക്കായി അവർ നെട്ടോട്ടം ഓടണം. വാഗ്ദാനങ്ങൾ നൽകുന്നു എന്നല്ലാതെ ഒന്നും പാലിക്കപ്പെടുന്നില്ല.

2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണ്ണം നേടിയ വി കെ വിസ്മയ, മിക്സഡ് റിലേയിൽ സ്വർണവും 400 മീറ്ററിൽ വെള്ളിയും നേടിയ മുഹമ്മദ് അനസ്, ലോംഗ്‌ ജംപിൽ വെള്ളി നേടിയ നീന പിന്റോ, പുരുഷ വിഭാഗം റിലേയിൽ മെഡൽ നേടിയ പി കുഞ്ഞുമുഹമ്മദ്, വെങ്കല ജേതാവായ പിയു ചിത്ര എന്നിങ്ങനെ നിരവധി പേരാണ് സർക്കാരിന്റെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് കാത്തിരിക്കുന്നത്.

ഈ മാസം 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന ഗെയിംസ് കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റി വെക്കുകയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് 634 കായിക താരങ്ങൾ ഇത്തവണ ഏഷ്യ ഗെയിംസിൽ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top