ഊബറിനും ഓലക്കും വെല്ലുവിളിയായി ഭാരത് ടാക്സി; ഇന്ത്യയിലെ ആദ്യ സഹകരണ ക്യാബ് സർവീസ്

ഇന്ത്യയിലെ ഓൺലൈൻ ടാക്സി വിപണിയിൽ ഇനി വരാൻ പോകുന്നത് മത്സരക്കാലം. ഊബർ, ഓല എന്നീ കമ്പനികളുടെ ആധിപത്യത്തിന് വെല്ലുവിളിയുമായാണ് ‘ഭാരത് ടാക്സി’ എത്തുന്നത് . ഇന്ത്യൻ സഹകരണ മേഖലയുടെ കീഴിൽ വരുന്ന ആദ്യത്തെ ഓൺലൈൻ ടാക്സി സർവീസ് ആണിത്. രാജ്യത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളായ അമുൽ, ഇഫ്‌കോ (IFFCO) എന്നിവയുടെ പിന്തുണ ഈ സംരംഭത്തിനുണ്ട്.

ഡ്രൈവർമാർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും യാത്രക്കാർക്ക് സുരക്ഷിതവും കുറഞ്ഞ നിരക്കിലുള്ളതുമായ സേവനം നൽകുകയുമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ലക്ഷ്യം. നിലവിലെ സ്വകാര്യ ടാക്സി കമ്പനികൾ ഡ്രൈവർമാരുടെ വരുമാനത്തിന്റെ ഒരു വലിയ ഭാഗം കമ്മീഷനായി എടുക്കാറുണ്ട്. എന്നാൽ, ഭാരത് ടാക്സിയിൽ ഡ്രൈവർമാർക്ക് സ്ഥാപനത്തിൽ ഓഹരി ഉണ്ടാകും.

2025 അവസാനത്തോടെ രാജ്യത്തുടനീളം ‘ഭാരത് ടാക്സി’ സർവീസ് ആരംഭിക്കാനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി നാല് സംസ്ഥാനങ്ങളിൽ സർവീസ് ആരംഭിക്കും. 200 ഓളം ഡ്രൈവർമാരെ ഇതിനോടകം തന്നെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഇതുവഴി രാജ്യത്തെ സാധാരണ ടാക്സി ഡ്രൈവർമാരുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുമെന്നാണ് അധികൃതർ കരുതുന്നത്. എന്നാൽ ഇത് ഏതു രീതിയിലാണ് ഊബറിനേയും, ഓലയെയും ബാധിക്കുക എന്ന് കണ്ടറിയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top