SV Motors SV Motors

റോഡ് സ്വീപ്പിംഗ് യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിച്ചു, തിരുവനന്തപുരം നഗരസഭയ്ക്കെതിരെ സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: നഗരസഭയ്ക്കെതിരെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോർട്ട്. 2010-ല്‍ വാങ്ങിയ റോഡ് സ്വീപ്പിംഗ് യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ കാരണം കോര്‍പറേഷന്റെ അനാസ്ഥ കൊണ്ടാണെന്നാണ് സിഐജിയുടെ കണ്ടെത്തൽ.

വ്യാഴാഴ്ച സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച നഗര തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് തിരുവനന്തപുരം കോര്‍പറേഷനെതിരെയുള്ള പരാമര്‍ശങ്ങള്‍.

കോയമ്പത്തൂരിലെ റൂട്ട്‌സ് മള്‍ട്ടിക്ലീന്‍ എന്ന കമ്പനിയില്‍ നിന്ന് 2010 ലാണ് കോര്‍പറേഷന്‍ റോഡ് സ്വീപ്പിംഗ് യന്ത്രങ്ങള്‍ വാങ്ങിയത്. 75.50 ലക്ഷം രൂപയായിരുന്നു യന്ത്രത്തിന്റെ വില. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ ഇല്ലാത്തതിനാല്‍, പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപണികള്‍ക്കുമായി 99.69 ലക്ഷം അധികം നല്‍കി.

2013 ല്‍ കരാര്‍ പുതുക്കാന്‍ കമ്പനി ആവശ്യപ്പെട്ടെങ്കിലും കോര്‍പറേഷന്‍ അതിനു തയ്യാറായില്ല. തുടര്‍ന്നാണ് യന്ത്രങ്ങള്‍ ഉപയോഗിക്കാതെ നശിച്ചത്. കോര്‍പറേഷന്റെ അനാസ്ഥയിലുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top