പതിനാറുകാരന്റെ ജീവനെടുത്തത് ചാറ്റ്ജിപിടി; ആത്മഹത്യ ചെയ്തത് മാസങ്ങളോളം നീണ്ട ചാറ്റുകൾക്ക് ശേഷം

കാലിഫോർണിയയിൽ ചാറ്റ്ജിപിടിയുമായുള്ള മാസങ്ങൾ നീണ്ട ചാറ്റുകൾക്ക് ശേഷം ആത്മഹത്യ ചെയ്തു 16കാരൻ. സംഭവത്തിൽ കുട്ടിയുടെ കുടുംബം, ഓപ്പൺ എഐക്കും അതിന്റെ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാനുമെതിരെ കേസ് ഫയൽ ചെയ്തു. കുട്ടിയെ മാനസികമായി സ്വാധീനിക്കാൻ മനഃപൂർവ്വം രൂപകൽപ്പന ചെയ്ത സവിശേഷതകൾ, കൃത്രിമ ഇന്റലിജൻസ് ചാറ്റ്ബോട്ടിന് ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. ഓപ്പൺഎഐക്കെതിരെ നൽകിയ ആദ്യ കേസായി ഇത് മാറുകയും ചെയ്തു. ചാറ്റ്ജിപിടിയുമായുള്ള മാസങ്ങൾ നീണ്ട സ്വകാര്യ സംഭാഷണങ്ങൾക്ക് ശേഷമാണ് തന്റെ കിടപ്പുമുറിയിലെ ക്ലോസറ്റിൽ ആദം റെയ്ൻ എന്ന 16കാരൻ തൂങ്ങി മരിച്ചത്. എന്നാൽ കുട്ടിയിൽ നിന്ന് ആത്‍മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല.
പഠനാവശ്യങ്ങൾക്കാണ് ആദം ആദ്യമായി ചാറ്റ്ജിപിടി ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട് അത് വ്യക്തിപരയായ കാര്യങ്ങളിലേക്ക് മാറി. ആത്മഹത്യ പ്രവണത പ്രകടിപ്പിച്ച കുട്ടിയെ അതിൽ നിന്നും പിന്തിരിപ്പിക്കാതെ പ്രോത്സാഹിപ്പിക്കുകയാണ് ചാറ്റ്ജിപിടി ചെയ്തത്. പല തവണ കുട്ടി aആത്മഹത്യയ്ക്ക് ശ്രമിച്ചു . കഴുത്തിൽ കുരുക്കിട്ട ഫോട്ടോകളും എഐയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ കഴുത്തിലുണ്ടായ പാട് ആരും കാണാതിരിക്കാനുള്ള മാർഗങ്ങളാണ് ചാറ്റ്ജിപിടി പറഞ്ഞു കൊടുത്ത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here