തുടർക്കഥയാകുന്ന ക്യാമ്പസ് പീഡനങ്ങൾ; കൊൽക്കത്ത IIMൽ വിദ്യാ‍ർത്ഥിനി പീഡിപ്പിക്കപ്പെട്ടത് ബോയ്സ് ഹോസ്റ്റലിൽ

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ലോ കോളേജ് വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായ വാർത്ത പുറത്ത് വന്നത് കഴിഞ്ഞ മാസമാണ്. ഇന്നിതാ ക്രൂരമായ മറ്റൊരു ബലാത്സംഗ വാർത്ത കൂടി കൊൽക്കത്തയിൽ നിന്നും പുറത്ത് വന്നിരിക്കുന്നു. കൊൽക്കത്തയിലെ ഐഐഎമ്മിലെത്തിയ വിദ്യാർത്ഥിനി ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ രണ്ടാം വ‍ർഷ ബിരുദ വിദ്യാ‍ർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു എന്ന ആരോപണങ്ങൾ രൂക്ഷമാവുന്നതിനിടയിലാണ് പുതിയ സംഭവം. സംഭവത്തെ തുടർന്ന് കൊൽക്കത്ത ഐഐഎമ്മിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാർ അറസ്റ്റിലായി.

Also Read : മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത് സ്വന്തം സഹോദരൻ… പതിനേഴുകാരന്‍ അറസ്റ്റില്‍

മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിനെത്തിയ വിദ്യാർത്ഥിനിയെയാണ് പരമാനന്ദ് പീഡിപ്പിച്ചത്. ഐഐഎമ്മിലെത്തിയപ്പോൾ പരിചയപ്പെട്ട യുവാവ് വിദ്യാർത്ഥിനിയെ ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന പേരിലായിരുന്നു വിദ്യാർത്ഥിനിയെ യുവാവ് ഹോസ്റ്റലിനുള്ളിലെത്തിച്ചത്.

അവിടെ എത്തിയപ്പോൾ ഭക്ഷണവും -പാനീയങ്ങളും വാഗ്‌ദാനം ചെയ്തു. അവ കഴിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടു. ബോധംവീണപ്പോൾ ഹോസ്റ്റലിനകത്താണെന്നും താൻ ബലാത്സംഗത്തിന് ഇരയായെന്നും പെൺകുട്ടി തിരിച്ചറിഞ്ഞു. പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. ബലാത്സംഗത്തിനും വിഷം നൽകി ആക്രമിച്ചതിനുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ 4 പേർക്ക് കൂടി പങ്കുള്ളതായാണ് പൊലീസ് പറയുന്നത്. സുരക്ഷാ ജീവനക്കാരനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top