ഒടുവിൽ മോദിയെ ക്ഷണിച്ച് കാനഡ; G7 ഉച്ചകോടിയിൽ ഇന്ത്യയും പങ്കെടുക്കും

ഖലിസ്ഥാൻ തീവ്രവാദികൾക്ക് അഭയം നൽകുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് കാനഡയുമായുള്ള ബന്ധം മുൻപ് എന്നത്തേക്കാളും വഷളായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമുണ്ടാകില്ല എന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന ധാരണ.

എന്നാൽ ജസ്റ്റിൻ ട്രൂഡോയുടെ പിന്ഗാമി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തന്നെ ക്ഷണിച്ചതായി പ്രധാനമന്ത്രി മോദിയാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ ആറു വര്‍ഷവും പ്രധാനമന്ത്രി മോദിക്ക് ജി 7ലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഉച്ചകോടി കാനഡയിൽ നടക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തിൽ സംശയം ഉണ്ടായത്.

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണിച്ചതിൽ സന്തോഷമെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഇന്ത്യയും കാനഡയും തമ്മിൽ ഊഷ്മളമായ ബന്ധം തുടരും. പരസ്പര ബഹുമാനത്തോടെ ഇന്ത്യയും കാനഡയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top