‘ഇംഗ്ലീഷ് പഠിക്കുന്നതിനേക്കാൾ എളുപ്പം മരിക്കുന്നതാണ്’; ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് 17കാരി ജീവനൊടുക്കി

ആന്ധ്രാപ്രദേശിലെ കർണൂലിലാണ് 17കാരി ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള ബുദ്ധിമുട്ടാണ് ദളിത് പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്ങിലെ (DIET) വിദ്യാർത്ഥിനിയായിരുന്നു ഈ പെൺകുട്ടി. കൂട്ടുകാർ പുറത്തുപോയ സമയത്ത്, കോളേജിലെ സിക്ക് റൂമിനുള്ളിൽ കയറി വാതിൽ പൂട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ‘ഇംഗ്ലീഷ് പഠിക്കുന്നതിനേക്കാൾ എളുപ്പം മരിക്കുന്നതാണ്’ എന്നാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.
ഇംഗ്ലീഷ് പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടിയുടെ അച്ഛൻ നിർബന്ധിച്ച് കോളേജിലേക്ക് തിരിച്ചയക്കുകയായിരുന്നു. കൂടാതെ, ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും, സുഹൃത്തുക്കൾ പറഞ്ഞു. ഇതും സമ്മർദ്ദം കൂട്ടാൻ കാരണമായെന്നാണ് വിവരം.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here