‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ കാര്‍ലോ അക്യൂട്ടിസ് ഇനി ‘വിശുദ്ധൻ’… ആദ്യ സെയിൻ്റെ കാര്‍ലോ പള്ളി ഉദ്ഘാടനം ഇന്ന് കൊച്ചിയിൽ

ആഗോള കത്തോലിക്കാ സഭയുടെ ആദ്യ ടെക്നോളജി വിശുദ്ധൻ എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസ് (Carlo Acutis) വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്നുതന്നെ അദ്ദേഹത്തിൻ്റെ പേരിലുള്ള ലോകത്തിലെ ആദ്യ ദേവാലയത്തിൻ്റെ ഉദ്ഘാടനം കൊച്ചിയിൽ നടക്കും. വിശുദ്ധപദവി പ്രഖ്യാപനം റോമിൽ പോപ്പ് ലിയോ പതിന്നാലാമന്‍ മാര്‍പ്പാപ്പ നടത്തുമ്പോൾ, പുതിയ പള്ളിയുടെ കൂദാശ കൊച്ചി പള്ളിക്കരയിൽ വരാപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിര്‍വഹിക്കും.

ലോകത്ത് ആദ്യമായാണ് ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ പേരിൽ ദേവാലയം വരുന്നത്. പോപ്പ് ലിയോ ആഗോള കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ വിശുദ്ധപദവി പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. ദൈവത്തിന്റെ ഇൻഫ്ലുവൻസർ എന്നറിയപ്പെടുന്ന 15 കാരനായ കാര്‍ലോ അക്യൂട്ടിസ്, ആദ്യ മില്ലേനിയല്‍ വിശുദ്ധന്‍ എന്നും അറിയപ്പെടും.

1991 മെയ് മൂന്നിനു ലണ്ടനില്‍ ആണ് കാര്‍ലോ അക്യൂട്ടിസ് ജനിച്ചത്. ആന്ദ്രേ അക്യൂട്ടിസ് – അന്റോണിയോ ദമ്പതികളുടെ ഏക മകനായിരുന്നു കാര്‍ലോ. അദ്ദേഹം ജനിച്ചു കുറച്ചു നാളുകള്‍ക്ക് ശേഷം ആ കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് തെറ്റായ വഴികളിലേക്ക് യുവതലമുറ പോകാതിരിക്കാന്‍ തന്റെ കൂട്ടുകാരെ കാര്‍ലോ അക്യൂട്ടിസ് പ്രേരിപ്പിച്ചതായാണ് കത്തോലിക്കാ സഭ വ്യക്തമാക്കുന്നത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും സാങ്കേതിക വിദ്യയെ ആത്മീയതയുമായി ബന്ധിപ്പിച്ച കാര്‍ലോ വിശ്വാസപ്രചാരണം ആധുനികമാക്കി പുതുതലമുറയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ഉറപ്പിച്ചതിനുള്ള അംഗീകാരമാണീ വിശുദ്ധ പദവി. ഒരു കൈയില്‍ ജപമാലയും മറുകൈയില്‍ കീബോര്‍ഡുമായി ആത്മീയ പ്രചാരണത്തില്‍ പുതുതലമുറയ്ക്ക് കാര്‍ലോ മാതൃകയായി.
പതിനൊന്നാം വയസില്‍ കാര്‍ലോ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി സഭ അംഗീകരിച്ച അത്ഭുതങ്ങളെ അതില്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചു. ഈ വെര്‍ച്ച്വല്‍ മ്യൂസിയത്തില്‍ 136 അത്ഭുതങ്ങളാണ് മരണത്തിന് മുമ്പായി കാര്‍ലോ രേഖപ്പെടുത്തിയത്. 24ാം വയസ്സില്‍ അന്തരിച്ച, ഇറ്റലിയില്‍ നിന്നുള്ള പിയര്‍ ജോര്‍ജോ ഫ്രസാറ്റിയെയും ഇന്ന് വിശുദ്ധപദവിയിലേക്ക് മാര്‍പ്പാപ്പ ഉയര്‍ത്തുന്നുണ്ട്.
ചെറുപ്രായം മുതല്‍ വിശ്വാസ പാതയിലായിരുന്നു കാര്‍ലോ അക്യൂട്ടിസ്. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗും ഫുട്ബോളും ആയിരുന്നു കാര്‍ലോ അക്യൂട്ടിസിന്റെ മറ്റ് താല്‍പര്യങ്ങള്‍. 15-ാം വയസ്സില്‍ രക്താര്‍ബുദം മൂലമാണ് കാര്‍ലോ മരിച്ചത്. കാര്‍ലോയുടെ സ്മരണദിനമായ ഒക്ടോബര്‍ 12 ആണ് കത്തോലിക്കാ സഭ അദ്ദേഹത്തിൻ്റെ പേരിലുളള തിരുനാളായി ആചരിക്കുക. 2020ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
വിശുദ്ധ പദവിയിലേക്കുള്ള അവസാന കടമ്പ ഈ വര്‍ഷം മെയ് മാസത്തിലാണ് കാര്‍ലോ കടന്നത്. കാര്‍ലോയോടുള്ള മാധ്യസ്ഥത്തില്‍ നടന്ന അത്ഭുത പ്രവര്‍ത്തിക്ക് വത്തിക്കാൻ്റെ അംഗീകാരം എത്തിയതോടെയാണ് പ്രഖ്യാപനത്തിന് സഭ തീരുമാനിച്ചത്. മരണത്തിന് മുന്‍പ് സാങ്കേതിക വിദ്യയിലെ തൻ്റെ മികവ് ഉപയോഗിച്ച് സഭയുടെ വിശ്വാസ പ്രചാരണത്തിന് കാര്‍ലോയ്ക്ക് സാധിച്ചിരുന്നു എന്നും കത്തോലിക്കാ സഭ വിലയിരുത്തുന്നു.

ഇറ്റലിയിലെ അസീസിയിലാണ് ഈ 15-കാരന്റെ ശവകുടീരമുള്ളത്. കാര്‍ലോയുടെ ഭൗതികദേഹം കാണാന്‍ ജനസാഗരം ഒഴുകിയെത്താറുണ്ട്. ജീന്‍സും ടെന്നീസ് ഷൂസും ധരിച്ചുകിടക്കുന്ന ആ ബാലനെ ചില്ലുകൂട്ടിലൂടെ കണ്ട് മധ്യസ്ഥത തേടുന്നത് ലക്ഷങ്ങളാണ്. പുതിയ തലമുറയുടെ ശ്രദ്ധാ 2020ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്കുള്ള അവസാന കടമ്പ ഈ വര്‍ഷം മെയ് മാസത്തിലാണ് കാര്‍ലോ കടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		