‘ഓടക്കുഴൽ’ ബാറിൽ വച്ച് പോസ്റ്റിട്ട സിപിഎം പ്രവർത്തകനെതിരെ കേസ്; സംഭവം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ
September 17, 2025 1:38 PM

“ഓടക്കുഴൽ’ മറന്നുവെച്ചിട്ടുണ്ട്, കണ്ണന് ബോധം തെളിയുമ്പോൾ വന്ന് എടുക്കാൻ അറിയിക്കുക”, ഈ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വിവാദത്തിന് തിരികൊളുത്തിയത്. ഓടക്കുഴൽ ബാറിൽ വച്ച് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകനെതിരെയാണ് ഇപ്പോൾ പൊലീസ് കേസ് എടുത്തത്. മുഴക്കുന്ന് സ്വദേശി വട്ടപ്പൊയിൽ ശരത്തിനെതിരെയാണ് കേസ്.
ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് സംഭവം. ഈ ദിവസം ഇയാൾ ബാറിൽ എത്തി ഓടക്കുഴൽ കൗണ്ടറിന് മുകളിൽ വച്ച് ഫോട്ടോ എടുത്തു. തുടർന്ന് ഈ ഫോട്ടോ വിവാദക്കുറിപ്പോടെ പോസ്റ്റ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ കേസെടുത്തു. മനപ്പൂർവ്വം കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here