ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപിനെതിരെ കേസ്; നടപടി പെരുമാറ്റച്ചട്ട ലംഘനത്തിന്

ബിഹാറിലെ വൈശാലി ജില്ലയിലെ മഹുവ നിയമസഭാ സീറ്റിൽ നോമിനേഷൻ സമർപ്പിക്കുന്നതിനിടെ മാതൃകാ പെരുമാറ്റച്ചട്ടം (MCC) ലംഘിച്ചതിനാണ് ആർജെഡി മേധാവി ലാലു പ്രസാദിന്റെ മൂത്ത മകനും ജനശക്തി ജനതാദൾ നേതാവുമായ തേജ് പ്രതാപ് യാദവിനെതിരെ പൊലീസ് കേസെടുത്തത്.
ഒക്ടോബർ 16 ന് തന്റെ നോമിനേഷൻ സമർപ്പിക്കാൻ വന്നത് എസ്‌യുവി വാഹത്തിലായിരുന്നു. എന്നാൽ അതിൽ പൊലീസ് ലോഗോയും ബീക്കൺ ലൈറ്റും ഘടിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. തുടർന്നാണ് പൊലീസ് കേസെടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അത് സ്വകാര്യ വാഹനമെന്ന് കണ്ടെത്തി. തുടർന്നാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തത്.
മെയ് 25ന് ഒരു സ്ത്രീയുമായി ബന്ധം ആരോപിച്ച് തേജ് പ്രതാപിനെ ആർജെഡിയിൽ നിന്ന് ലാലു പ്രസാദ് യാദവ് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. എന്നാൽ തന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞു പിന്നീട് പോസ്റ്റ് ഇല്ലാതാക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here