രാജസ്ഥാനിൽ ഹനുമാൻ സേനക്കാർ പള്ളിയിലേക്കെത്തിയത് ബുള്‍ഡോസറുമായി; സിസ്റ്റർമാർക്ക് പിന്നാലെ പാസ്റ്റർക്കെതിരെയും കേസ്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി സിസ്റ്റർമാർക്ക് ജാമ്യം ലഭിച്ചു എന്ന ആശ്വാസവാർത്ത പുറത്തുവരുന്നത് പിന്നാലെ ആശങ്ക ഉണർത്തുന്ന മറ്റൊരു വാർത്ത ഉത്തരേന്ത്യയിൽ നിന്നും പുറത്തു വരുകയാണ്. വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ കേസെടുത്ത വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെ രാജസ്ഥാൻ പൊലീസ് വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
Also Read : കന്യാസ്ത്രീകൾ ജയിലിന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് എൻഐഎ കോടതി
വർഷങ്ങളായി രാജസ്ഥാനിൽ ക്രിസ്തീയ മതപ്രവർത്തനം നടത്തുന്നയാളാണ് തോമസ്. ഹിന്ദുത്വ സംഘടനകള്‍ തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉയർത്തുന്നത്. തീവ്ര ഹിന്ദു സംഘടനകൾ ആക്രമണം നടത്തിയിട്ടും പോലീസ് തനിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കുന്നത് പതിവാണ്. ബുള്‍ഡോസറുമായാണ് ഒടുവിൽ അവർ പള്ളിക്ക് മുന്നിലേക്ക് ഇരച്ചെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പള്ളി അടിച്ച് തകര്‍ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here