കാൽവെട്ടുമെന്ന ഭീഷണിയിൽ കേസെടുത്ത് പോലീസ്; നടപടി പാസ്റ്റർക്കെതിരായ ബജ്രംഗ്ദൾ കൊലവിളിയിൽ

വയനാട്ടിൽ പാസ്റ്ററെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചതോടെയാണ് സുൽത്താൻബത്തേരി പോലീസ് സ്വമേധയാ കേസെടുത്തത്.
കലാപാഹ്വാനം, സംഘം ചേർന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറുകാട് ആദിവാസി ഉന്നതിയിലെ കുട്ടികളെ വെക്കേഷൻ ക്ലാസിലേക്ക് ക്ഷണിക്കാനാണ് പാസ്റ്റർ അവരുടെ സ്ഥലത്തേക്ക് പോയത്.
യാത്രമധ്യേയാണ് പാസ്റ്ററുടെ വാഹനം ബജ്രംഗ്ദൾ പ്രവർത്തകർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നത്. ഹിന്ദു വീടുകളിൽ കയറിയാൽ അടിക്കുകയല്ല, പകരം കാൽ വെട്ടി കളയുമെന്നായിരുന്നു ഭീഷണി. ബത്തേരി ടൗണിൽ വച്ചായിരുന്നു സംഭവം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here