കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്; നടപടി മൂന്ന് പ്രതികൾക്കെതിരെ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും പൊലീസിനെ കാവൽ നിർത്തി പരസ്യമായി മദ്യപിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്. അബ്കാരി ആക്ട് പ്രകാരമാണ് കേസ്

Also Read : https://www.madhyamasyndicate.com/kodi-suni-alcohol-controversy-police-not-filing-case-no-evidence-police/

തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കോടതിക്ക് മുന്നിൽ ഉള്ള ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ പോലീസുകാർ നോക്കി നിൽക്കെയാണ് പരസ്യ മദ്യപാനം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തെളിവില്ലെന്നും കേസെടുക്കാൻ ആവില്ലെന്നും പറഞ്ഞ പൊലീസ് പിന്നീട് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Also Read : https://www.madhyamasyndicate.com/kodi-suni-shafi-tp-case-accused-included-new-mahi-double-murder-case-trial/

കൊടി സുനിയും സംഘവും മുൻപും കോടതി പരിസരത്ത് മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസെടുക്കാൻ പൊലീസ് നിയമപദേശം തേടുകയും ചെയ്തു. സീനിയർ ഉദ്യോഗസ്ഥരെയാണ് പ്രതികൾക്ക് എസ്കോർട്ടിനായി നിയമിച്ചിരിക്കുന്നത്

Also Read : https://www.madhyamasyndicate.com/kodi-suni-tp-murder-case-accused-released-from-jail-parole/

അതേസമയം പരസ്യ മദ്യപാനം വിവാദമായതോടെ കൊടി സുനിയുടെയും കൂട്ടാളികളുടെയും തുടർ വിചാരണ വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയത്. വീഡിയോ കോൺഫറൻസ് വേളയിൽ ജയിൽ വേഷണത്തിന് പകരം കാവിമുണ്ട് ധരിച്ചതിലും വിമർശനം ഉയരുകയാണ്.

Also Read : https://www.madhyamasyndicate.com/tp-chandrasekharan-murder-accused-kodi-suni-parole-amid-controversy-p-jayarajan/

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top